ജുബൈൽ: ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി.കളരിക്കൽ വീട്ടിൽ രാജേഷ് കുമാർ (39) ആണ് മരിച്ചത്.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്.താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിവരാജൻ ജനാർദ്ദനൻ – സുകുമാരി ദമ്പതികളുടെ മകനാണ്.
ഭാര്യ: പുഷ്പജ. മക്കൾ: അവണി, ആര്യൻ.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും .
![]()
