റിയാദ്: സൗദി അറേബ്യയില്‍ വിലക്കിഴിവിന്റെ മെഗാ ഷോപ്പിംഗ് ഓഫറുകളുമായി ലുലു മിഡ്നൈറ്റ് സെയില്‍. മുന്‍ വര്ഷങ്ങളിലേക്കാള് പുതുമയേറിയതും കൂടുതല്‍ ലാഭകരവുമായ ഡീലുകള്‍ എല്ലാ ഷോപ്പിംഗ് കാറ്റഗറികളിലും ഒരുക്കിയാണ് ലുലു മിഡ്നൈറ്റ് സെയില്‍ വീണ്ടുമെത്തുന്നത്. ജൂലൈ 2, 3 തീയതികളിൽ രാത്രി 8:00 മണി മുതൽ പുലർച്ചെ 2:00 മണി വരെയാണ് ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗിലെ ഏറ്റവും ലാഭകരമായ ഡീലുകള്‍ സ്വന്തമാക്കാന്‍ സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സുവര്ണ്ണാവസരമൊരുക്കുന്നത്.
*എല്ലാ കാറ്റഗറികളിലും 70% വരെ വിലക്കിഴിവ്*
സൗദി ഇതുവരെ കണ്ട വിലക്കിഴിവിന്റെ ഓഫറുകളല്ല ലുലു മിഡ്നൈറ്റ് സെയില്‍ നടക്കുന്ന ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുക. തുടർച്ചയായ രണ്ട് രാത്രികളിലും, സൗദിയിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഉൽപ്പന്നങ്ങൾക്ക് 70% വരെ വിലക്കിഴിവാണ് ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്. ഫ്രഷ് ഫുഡ്, നിത്യോപയോഗ-പലചരക്ക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ, അടുക്കളയിലേക്ക് ആവശ്യമായ സാമഗ്രികൾ, വീട്ടാവശ്യങ്ങള്‍ക്കുള്ള ഉൽപ്പന്നങ്ങൾ, സ്മാര്‍ട്ട് ഫോണുകള്‍, ഗാഡ്ജെറ്റുകൾ, ടിവികള്‍, ലാപ്ടോപ്പുകള്, ആക്സസറികള്‍, ഫുട് വെയര്‍, ലേഡീസ് ഹാന്‍ഡ് ബാഗ്, കുട്ടികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തുടങ്ങി ഓരോ കുടുംബത്തിനും ആവശ്യമുള്ളതും പ്രിയപ്പെട്ടതുമായ എല്ലാം ഒരു കുടക്കീഴില് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലുലു മിഡ്നൈറ്റ് സെയില്‍ ദിവസങ്ങളില്‍ സ്വന്തമാക്കാം.
*വിലക്കിഴിവിന് പുറമെ മിഡ്നൈറ്റ് സര്‍പ്രൈസ് ഡീലുകള്‍*
ഞെട്ടിയ്ക്കുന്ന വിലക്കിഴിവ് മാത്രമല്ല, ഞെട്ടിയ്ക്കുന്ന നിരവധി സര്‍പ്രൈസ് ഓഫറുകളും ഡീലുകളും ഈ രണ്ട് രാത്രികളില്‍ ഭാഗ്യശാലികളായ ഉപഭോക്താക്കളെ തേടിയെത്തുന്നുണ്ട്. സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ഈ പ്രത്യേക ഓഫറുകള്‍ നേടാൻ കഴിയുക.
സൗദി അറേബ്യയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഒരേ സമയം തന്നെയാണ് മിഡ്നൈറ്റ് സെയില്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി ഉപഭോക്താക്കള്‍ക്ക് കുടുംബത്തോടൊപ്പം സൗകര്യപ്രദമായി ഷോപ്പിംഗ് പൂര്‍ത്തിയാക്കാനും മടങ്ങാനും എല്ലാ ക്രമീകരണവും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കി കഴിഞ്ഞു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ചിരിയ്ക്കുന്ന വിശ്വാസത്തിന് നന്ദി സൂചകമായാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് മിഡ്നൈറ്റ് സെയിലിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. എല്ലാ ഷോപ്പിംഗ് കാറ്റഗറികളിലും 70% വരെ വിലക്കിഴിവൊരുക്കി സൗദി അറേബ്യയിലെ ഓരോ കുടുംബത്തിനും അവിസ്മരണീയമായ ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനാണ് ലുലു അവസരമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
*ഉപഭോക്താക്കള്‍ക്കായി പലിശരഹിത ഓഫറുകള്‍*
ലുലു മിഡ്നൈറ്റ് സെയിൽ ഷോപ്പിംഗ്, ഉപഭോക്താക്കൾക്ക് കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, എസ്.എൻ.ബി, സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകൾ വഴി 0% ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പലിശരഹിത പ്ലാനുകൾക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ ഷോപ് നൗ, പേ ലേറ്റർ സേവനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.
![]()
