റിയാദ് : കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കെ ഇ എഫ് ആർ ടോക്സ് “ സംഘടിപ്പിച്ചു. റാഡിസൺ ബ്ലൂ എയർപോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങൾ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. ഫോറം അംഗങ്ങളുടെ പ്രൊഫഷണൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കാനുതകുന്ന പരിപാടിയായിരുന്നു കെ ഇ എഫ് ആർ ടോക്സ്.. കെ ഇ എഫ് ആർ ടോക്സിന്റെ രണ്ടാമത് സീസണിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ പലരും മികച്ച ഭാഷണങ്ങൾ കാഴ്ച വെച്ചു. ഫോറം അംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങൾക്കും ഇതിലൂടെ അവസരം ലഭിച്ചു. അമീർ ഖാൻ,ഗൗരി പുമൽകുമാർ,മുഹമ്മദ് ഫാസിൽ, ഷഫാന മെഹ്റു മൻസിൽ,അജീഷ് കെ ജെ, റമീസ് നൂർ മഹൽ,റഫ്സാദ് വാഴയിൽ, മെഹറൂഫ് എസ്,അമൻ ഫിറോസ്, സൽമാനുൽ ഫാരിസ്,സെയ്ൻ ഹാഷിം,അദ്നാൻ ഡാനിഷ് വടക്കൻ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു . പരിപാടികൾക്ക് കെ ഇ എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി..സുബിൻ റോഷൻ സ്വാഗതവും പ്രസിഡന്റ് അബ്ദുൽ നിസാർ നന്ദിയും പറഞ്ഞു.

![]()
