✍️അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ : എബോള വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ്
airsuvidha.civilaviation.gov.in വഴി Self Declaration ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് ഈ കോൺടാക്റ്റ്ലെസ് പാസഞ്ചർ ഹെൽത്ത് സെൽഫ്-ഡിക്ലറേഷൻ പോർട്ടൽ ഇതു വഴി വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പായി ഓൺലൈനായി ആരോഗ്യ സംബന്ധമായ വിവരങ്ങൾ സമർപ്പിക്കാം.ഈ ഫോറം പൂരിപ്പിച്ച്
എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിലോ ഹെൽത്ത് ഹെൽപ്പ് കൗണ്ടറിലോ നൽകി പനി പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാം.
കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ, പ്രത്യേകിച്ച്
എബോള ബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടോ,
നിലവിൽ പനി, ശരീരവേദന എന്നിവയുണ്ടോ എന്നീ വിവരണങ്ങളാണ് നൽകേണ്ടത്.വൈറസ് വ്യാപന സാധ്യതയുള്ള യാത്രക്കാരെ വേഗത്തിൽ തിരിച്ചറിയാനും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനും ഇത് ഉപകാരപ്പെടും.
![]()
