കൊച്ചി: രമേശ് പിഷാരടി എം എൽ എ യുടെ നേതൃത്വത്തിൽ “‘അമ്മ” ക്ക് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റ് സ്ഥാനം ശ്വേത മേനോൻ രാജി വെച്ചതിനെ തുടര്നന്നാണ് സംഘടന പെട്ടെന്നുള്ള ഈ തീരുമാനത്തിലേക്ക് എത്തിയത്.ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് മുൻ മന്ത്രി ഗണേഷ് കുമാറടക്കം ഉള്ള അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി.
![]()
