റിയാദ് : ചിലങ്ക നൃത്ത വിദ്യാലയം ഇരുപത്തി ഒന്നാം വാർഷികം എക്സിറ്റ് 30 ലെ അമിക്കാൻ ഓഡിറ്റോറിയത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. നിറഞ്ഞ സദസ്സിൽ വിശിഷ്ടാഥിതി ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ആക്ടിങ് പ്രിൻസിപ്പാൾ മൈമൂന അബ്ബാസ്,ഡോ.മുഹമ്മദ് ഇദ്രിസ്(അൽ ഷിഫാ മെഡിക്കൽ സർവീസസ് ), പ്രവാസി സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് , അലക്സ് കൊട്ടാരക്കര (ഒഐസിസി ), റഹ്മാൻ മുനമ്പത് (ഫോർക), ജയൻ കൊടുങ്ങല്ലൂർ (മീഡിയ) eന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു .

ഇന്ത്യൻ കലാസാംസ്കാരിക പൈതൃകം അതിന്ടെ തനിമ ഒട്ടും ചോരാതെ അതിന്റെ പൂര്ണതയോടെ വേദിയിൽ അവതരിപ്പിക്കുകയും ഇന്നത്തെ യുവ തലമുറയെ സാംസ്കാരിക അവബോധം വളർത്തിയെടുക്കുന്നതിനു ചിലങ്ക നൃത്ത വിദ്യാലയം അവസരം ഒരുക്കിയതിനും ചിലങ്കയുടെ അമരക്കാരിയായ റീന കൃഷ്ണകുമാറിനെ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി പ്രശംസിച്ചു. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നീ ശാസ്ത്രീയ നൃത്തങ്ങളിൽ എൺപതോളം വിദ്യാർത്ഥിനികൾ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. ശാസ്ത്രീയ നൃത്തത്തിലെ തുടക്കക്കരായ കുരുന്നുകൾ അവതരിപ്പിച്ച കാളിയ മർദ്ദനം നൃത്തരൂപം ഏറെ ശ്രദ്ധ നേടി. കൂടാതെ സെമി ക്ലാസിക്കൽ നൃത്തങ്ങളും അവതരിപ്പിക്കുകയുണ്ടായി. ബിനു, മധുസൂദനൻ പട്ടാന്നൂർ, സുകേഷ് , സുജിത്, സുനിൽ, രൂപേഷ്, നികേദ് എന്നിവർ സാങ്കേതിക നിർവഹണവും, റെയ്ഷ മധുസൂദനൻ സ്റ്റേജ് നിയന്ത്രണവും നടത്തിയ പരിപാടിക്ക് അഞ്ചു സുനിലിന്റെ അവതരണം ഏറെ മനോഹരമാക്കി.നന്ദി റീന കൃഷ്ണകുമാർ ചടങ്ങിന് നന്ദി പറഞ്ഞു.
![]()
