ജിദ്ദ: തിരുവിതാംകൂറിൻ്റെ സാംസ്കാരിക തനിമയെ തൊട്ടുണർത്തി പ്രൗഢ ഗംഭീരമായി ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ ടി എ ) അർദ്ധവാർഷിക പൊതുയോഗം 2026 സംഘടിപ്പിച്ചു.
‘നൻമയ്ക്കായി കൈകോർക്കാം’ എന്ന ശീർഷകത്തിൽ അരങ്ങേറിയ പൊതുയോഗത്തിന് ജെടിഎ പ്രസിഡണ്ട് നൗഷാദ് ജമാൽ പൻമന അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനാധിപത്യ മതനിരപേക്ഷ പ്രവർത്തനരീതികളും ലക്ഷ്യവും വീക്ഷണവും, ഭാവി പരിപാടികൾ എന്നിവ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തെ വൈവിധ്യമാർന്ന ക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹ്യ സാംസ്കാരിക ഇടപെടലുകൾ, മലയാളികൾ പൊതുവിൽ ആഘോഷിക്കുന്ന പരിപാടികളുടെ സംഘാടനം എന്നിത്യാദി പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ മലയാളി പ്രവാസി സമൂഹത്തിൻ്റെ മുക്തകണ്ഠം പ്രശംസ നേടിയിട്ടുള്ളതാണെന്നും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് ജെടിഎ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഓയൂർ പറഞ്ഞു. വൈസ് പ്രസിഡണ്ട് മാജാസാഹിബ് വിഷനും മിഷനും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇർഷാദ്, ശ്രീജിത്ത്, നജ്ബുദീൻ കെ. പി, രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

പൊതുയോഗത്തിന് നൗഷാദ് ജമാൽ അധ്യക്ഷതയും ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും രക്ഷാധികാരി അലി തേക്കുതോട് ഉദ്ഘാടനവും, ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും രേഖപ്പെടുത്തി. ദിലീപ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷെഫിൻഷാ, നവാസ് ബീമാപ്പള്ളി, ഡോ. ഷിബു തിരുവനന്തപുരം, വാസുദേവൻ വെള്ളേടത്ത്, ആതിര കുഞ്ഞുമോൻ എന്നിവർ ആശംസകൾ നേർന്നു.
തുടർന്നു നടന്ന കലാസന്ധ്യയിൽ പ്രമുഖ മെൻ്റലിസ്റ്റ് അഫ്സൽ നാറാണത്ത് അവതരിപ്പിച്ച “മനസ്സിൻ്റെ ബോസ് നിങ്ങളാണോ” എന്ന പരിപാടി സദസ്സിനെ വിസ്മയിപ്പിച്ചു. ജെടിഎ കലാകാരൻമാരും കലാകാരികളും അവതരിപ്പിച്ച ഗാനാലാപനങ്ങൾ, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, എന്നിവ കലാസന്ധ്യയ്ക്കു കൂടുതൽ മിഴിവേകി.

കലാപരിപാടികൾക്ക് കൾച്ചറൽ കൺവീനർ ശിഹാബ് താമരക്കുളം, ജോ.കൺവീനർ ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.
അയ്യൂബ് ഖാൻ പന്തളം, ആഷിർ കൊല്ലം, നവാസ് ചിറ്റാർ, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, നൂഹ് ബീമാപള്ളി , അൽ അമീൻ പന്തളം , ഷാനവാസ് കോന്നി,
റജികുമാർ, ഡെൻസൺ, വിൻസെൻ്റ്, നിസാർ കരുനാഗപ്പള്ളി, സിത്താര നൗഷാദ്, അന്നാമ്മ വർഗീസ് , ആശ അബി, പ്രീത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
