റിയാദ് :ഗുരുതരമായ പാൻക്രിയാറ്റിറ്റിസ് ബാധിച്ചു തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന തെങ്ങുംവിള സ്വദേശിയായ യുവാവിനു ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചികിത്സാ സഹായം കൈമാറി. ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കുന്നത്തൂർ എം എൽ എ ഉല്ലാസ് കോവൂർ ചക്കുവള്ളി പ്രവാസി കൂട്ടായ്മ ജീവകാരുണ്യ കൺവീനർ അബ്ദുൽ റഷീദ് പറങ്കാവിളയ്ക്ക് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് വഹാബ് വൈശന്റയ്യം അധ്യക്ഷത വഹിച്ചു.

അക്കരയിൽ ഷെഫീക്ക്, ഹാരീസ് പോരുവഴി, ഷാജി മുകളുവിള, റിയാസ് മലാസ്, അബ്ദുൽ സലിം അർത്തിയിൽ, മാത്യു പടിപ്പുരയിൽ, സലാം പുതുവിള, ഷിജു ശരീഫ്, ഷാനവാസ് ശൂരനാട്, ഷംനാദ് വാഴയ്യത്ത്, നൗഫൽ തോപ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചക്കുവള്ളി പ്രവാസി കൂട്ടായ്മ ജോയിന്റ് സെക്രട്ടറി അൻഷാദ് പാലവിള സ്വാഗതവും കൂട്ടായ്മ ട്രഷറർ ഷാരൂക്ക് നന്ദിയും പറഞ്ഞു.
സജി. വി എസ്, റിയാസ് ഒല്ലായി, ജബ്ബാർ ചിറയിൽ, ലത്തീഫ് ചക്കുവള്ളി, നുജ്ഉം പാറയിൽ മൂക്ക്, ജോൺ പാപ്പച്ചൻ, നജിമ് പാലവിള, ഷാജഹാൻ നേക്സ്റ്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
