റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മയായ താമരക്കുളം പ്രവാസി അസ്സോസ്സിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ സംഘടനയ്ക്ക് പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. കമറുദ്ദീൻ താമരക്കുളത്തിനെ വീണ്ടും പ്രസിഡന്റായും അഷറഫ് ദാറുൽ അമാനെ ജനറൽ സെക്രട്ടറിയായും അജിത് പള്ളിക്കലിനെ ട്രഷററായും സുധാകരൻ പള്ളിക്കലിനെ ചെയർമാനായും തിരഞ്ഞെടുത്തു.
ഹാരിസ് താമരക്കുളം,രാജീവ്(വൈസ് പ്രസിഡന്റ് ), അഖിൽ നൂറനാട് (ജോ: സെക്രട്ടറി), രഘു പച്ചക്കാട്(ജോ: ട്രഷറർ),ഷാജി പാരഡൈസ്(വൈസ് ചെയർമാൻ), ആഷിക് ഹബീബ്(മീഡിയ കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
22 അംഗ എക്സിക്യൂട്ടീവിലേക്ക് വിജയകുമാർ, സുജിത്, അശ്വന്ത്, അജിത്, അനന്തു ലാൽ, കാഷിഫ്ദ്ദീൻ, ഷഫീഖ് സുബൈർ, ദീപു നാലുമുക്ക്, അജി അസീസ്, അനിഷ് താമരക്കുളം എന്നിവരേയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
മുൻവർഷങ്ങളേക്കാൾ വിപുലമായി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുവാൻ പ്രഥമ ഭാരവാഹി യോഗം തീരുമാനിച്ചു.
രഘു പച്ചക്കാട് യോഗത്തിൽ നന്ദി ആശംസിച്ചു.
അസ്ലം മുഹമ്മദ്, അരുൺ രംഗൻ, ഷമീർ, അലി ഇoറാൻ, സുഹൈൽ, നൗഫൽ, ഫായിസ് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
![]()
