കുവൈത്ത് : കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മേയ് 26 മുതൽ 29 വരെ ഔദ്യോഗിക അവധിയായും, മേയ് 30, 31 തീയതികൾ വിശ്രമ ദിനങ്ങളായും കണക്കാക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾ ജൂൺ 1 തിങ്കളാഴ്ച പുനരാരംഭിക്കും.
![]()
