റിയാദ്:അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കൾച്ചർ അസോസിയേഷൻ (കെ.സി.എ-റിയാദ്) കൊല്ലം ജില്ലയിൽ നിന്നും റിയാദ് പ്രോവിൻസിലുള്ള കരുതലിന്റെ കരങ്ങളാൽ ജീവിതിങ്ങളടെ സ്പർഷിക്കുന്ന ഭൂമിയിലെ 125 മാലാഖമാർക്ക് സ്നേഹാദരം സമർപ്പിച്ചു. ഓരോരുത്തരുടേയും നാളിതവരെയുള്ള സേവനങ്ങൾക്കായി പേരും, ഫോട്ടൊയും, സേവന വർഷവും ഉൾപ്പെടുത്തിയുള്ള വ്യക്തിഗത ഫലകവും, ഫോട്ടോയും പേരും പതിച്ച വ്യക്തിഗത ഡയറിയും കൂടാടെ നിരവധി സമ്മാനങ്ങളും നൽകി ആദരിച്ചു. കൂടാതെ ചടങ്ങിൽ പങ്കെടുത്ത ഇതര ജില്ലയിൽ നിന്നും, മറ്റ് സംസ്ഥാനത്തിൽ നിന്നും പങ്കെടുത്ത എല്ലാ ഭൂമിയിലെ മാലാഘമാരെയും ആദരിക്കുകയും ഉപഹാരങ്ങളും നൽകുകയും ചെയ്തു. റിയാദിൽ നഴ്സുമാരെ ആദരിക്കുന്നതിനായി നടന്ന ഏറ്റവും വലിയ ചടങ്ങുകളിൽ ഒന്നായി ഇത് മാറി.
പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷിഫ മെഡിക്കൽ സർവ്വീസസ് കൺസൾട്ടന്റ് മുഹമ്മദ് ഇദ്രീസ് ചടങ്ങ് ഉദ്ഘാടനവും, ഉപദേശക കമ്മിറ്റി ചെയർമാൻ ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണവും നടത്തി. അൽ-അബീർ ഹോസ്പിറ്റലിലെ സ്പെഷ്ലിസ്റ്റ് ഇ എൻ ടി സർജൻ ഡോ. ആദിൽ മുഹമ്മദ്, ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം ജാൻസി പ്രഡിൻ, മുൻ ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം ഡോ. സാജിത, ഷാനവാസ് മുനമ്പത്ത് (എം.കെ ഫൂഡ്സ്), അലക്സ് കൊട്ടാരക്കര, നജു പുനലൂർ (ഉപദേശക സമിതി അംഗം), എൻ. മണികണ്ഠൻ, ശ്രീജ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്സ്), അൻസാരി പുനലൂർ, സാദിഖ് കരുനാഗപ്പള്ളി, അഞ്ചു ഷാജു (ജോയിന്റ് സെക്രട്ടറി), റോയ് പത്തനാപുരം (ജോ. ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷിഫ മെഡിക്കൽ സർവ്വീസസ് കൺസൾട്ടന്റ് മുഹമ്മദ് ഇദ്രീസിനുള്ള ഉപഹാരം നിസാർ പള്ളിക്കശ്ശേരിലും, പ്രശസ്തി പത്രം ഷിഹാബ് കൊട്ടുകാടും സമർപ്പിച്ചു. ആഷ്ലിൻ ഫാത്തിമ നഴ്സസ്സിനുള്ള ട്രിബ്യൂട്ട് അവതരിപ്പിച്ചു.
വിവിധ ഹോസ്പിറ്റലുകളിലായി 33 വർഷമായി സേവനം അനുഷ്ഠിച്ച ജോജിമോൾ തയ്ക്കാട്ടും, അൽമദീന മാനേജർ മുഹമ്മദ് ഇബ്രാഹീം, പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരിലും സംയുക്തമായി കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.

റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബിനോയ് മത്തായി (ജനറൽ സെക്രട്ടറി-ഇൻചാർജ്ജ്) സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും രേഖപ്പെടുത്തി. രജിത ജയൻ, ജൂലിയ ജോൺസൺ, മോലിഷ സജി, ആതിര ഗോപൻ, ജോജി ബിനോയ് മത്തായി, സുബിന, നിസ് ല ഹാരിസ്, സാജിത, നിസ്സാം കുന്നിക്കോട്, മജീദ് മൈത്രി, ഗോപൻ കൊല്ലം, സദ്ദാം വഹാബ്, അനസ് പന്മന, സജീർ സമദ്, മുഹമ്മദ് റാഫി, യോഹന്നാൻ കുണ്ടറ, ജയചന്ദ്രൻ അൽ-ഖർജ്ജ്, അനീസ് പന്മന, ഹുസ്സൈൻ മാരാരിതോട്ടം, ഷാജഹാൻ അഞ്ചൽ, ഷാജഹാൻ കോയിവിള, മൻസൂർ നടീലത്ത്, നസീർ ഹനീഫ, ഹബീബ് അബൂബക്കർ, വേണുഗോപാൽ, പീറ്റർ, അശോകൻ, തൻവീർ, പാർത്ഥൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ കെ.സി.എ കുടുംബാംഗങ്ങളുടെ കുട്ടികൾ വിവിധ കലാ പരിപാടികളും, ഗാനങ്ങളും അവതരിച്ചു. തുടർന്ന് പങ്കെടുത്തവർക്കായി നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും നൽകി. പ്രശസ്ത റേഡിയോ ജോക്കി നിയാസ് ഇ. കുട്ടി അവതാരകനായിരുന്നു.
![]()
