റിയാദ്: ഇക്കഴിഞ്ഞ കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ സാം വി സാബു കോട്ടയം വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. 140 നിയോജക മണ്ഡലങ്ങളിൽ 102/35/03 എന്നിങ്ങനെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വളരെ കൃത്യമായി പ്രവചിച്ചുകൊണ്ടാണ് സാം കോട്ടയം പുരസ്കാരത്തിനു അർഹനായത്.
വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളുടെ പ്രവചനങ്ങളിലൂടെയാണ് മത്സരം ശ്രദ്ധേയമായത്.
രാഷ്ട്രീയ സംഭവവികാസങ്ങൾ കൃത്യമായി വിലയിരുത്തിയ സാം കോട്ടയത്തിന്റെ പ്രവചനം കെഎംസിസി ഏർപ്പെടുത്തിയ പുരസ്കാരത്തിനും അദ്ദേഹത്തെ അർഹനാക്കി.
ഒഐസിസി സെൻട്രൽ കമ്മറ്റി നടത്തിയ തിരഞ്ഞെടുപ്പ് ആഘോഷ പരിപാടിയിൽ വെച്ചു വിജയിക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കരയും കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ കോട്ടയവും ചേർന്നു പുരസ്കാരങ്ങൾ കൈമാറി.
ജില്ലാ പ്രസിഡന്റ് ബഷീർ കോട്ടയം ചടങ്ങിന് അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ജിയോ തോമസ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മറ്റി ഭാരവഹികളായ ജിൽസ് , ബുപിൻ , ഷിജു പുലിയായിൽ ബോബിൻ , ജെൻസൻ, അബ്ദുൽ സലാം , സി കെ തോമസ് , ജോസഫ് പുത്തന്‍തറ യോഗം നിയന്ത്രിച്ചു.
![]()
