റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ “റിയ”യും വേൾഡ് മെഡിക്കൽ ക്ലിനിക്കും സംയുക്തമായി സൗജന്യ കാർഡിയോ വാസ്കുലർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 8 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ റിയാദിലെ അൽ താവൂൺ ഡിസ്ട്രിക്റ്റിലുള്ള വേൾഡ് മെഡിക്കൽ ക്ലിനിക്കിൽ വെച്ചായിരുന്നു ക്യാമ്പ്.
വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 280-ൽ പരം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. റിയ പ്രസിഡന്റ് ബിജു ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസക്കി, ഡോ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹ്യുമാനിറ്റേറിയൻ ജോയിന്റ് കൺവീനർ ഡോ. പൊൻമുരുകൻ സ്വാഗതം ആശംസിച്ചു.
ട്രഷറർ മഹേഷ് മുരളീധരൻ, വൈസ് പ്രസിഡന്റ് വിവേക്, ജോയിന്റ് സെക്രട്ടറി മുത്തുക്കണ്ണൻ, മീഡിയ ജോയിന്റ് കൺവീനർ പീറ്റർ രാജ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ ഡെന്നി ഇമ്മാട്ടി, ഉമ്മർ കുട്ടി, അരുൺ കുമാരൻ, അബ്ദുൽസലാം, മഹേഷ്, ബിനു ധർമ്മരാജൻ, ജോൺ ക്ലീറ്റസ്, ടി.എൻ.ആർ. നായർ, നിഖിൽ മോഹൻ, രാകേന്ദു നിഖിൽ, ജുബിൻ പോൾ, കിഷോർ കുമാർ എന്നിവർ പങ്കെടുത്തു. യൂണിറ്റ് കൺവീനർമാരായ അബൂബക്കർ, മുഹമ്മദ് നിസാമുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.
മെഡിക്കൽ വേൾഡ് ക്ലിനിക്കിനെ പ്രതിനിധീകരിച്ച് ഉടമ അഹമ്മദ് ഇബ്രാഹിം, സി.ഇ.ഒ മഹ്മൂദ് മെറ്റ്വാലി, ആർ.സി.എം ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം, മാർക്കറ്റിംഗ് മാനേജർ ഇസ്മായിൽ സംഹാൻ, മെഡിക്കൽ ഡയറക്ടർ ഡോ. ജാഫർ ഷൗക്കത്ത്, ക്യാമ്പ് കോർഡിനേറ്റർ മിസ് സമാ, ഹെഡ് ഓഫ് നഴ്സിംഗ് മിസ് മരിയ ഫെയ് ഡെസ്കല്ലർ എന്നിവരും പങ്കെടുത്തു. ഡോ. സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.
ഡോ. സന്തോഷിന്റെ നേതൃത്വത്തിലുള്ള വേൾഡ് മെഡിക്കൽ ക്ലിനിക്കിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെയും റിയാദ് ഇന്ത്യൻ അസോസിയേഷനിലെ മുഴുവൻ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ക്യാമ്പിനെ ശ്രദ്ധേയമാക്കിയത്.
![]()
