റിയാദ് : ഓൾഡ് സനയ്യ ഏരിയ കെഎംസിസി കമ്മിറ്റി കഴിഞ്ഞ ജനുവരിയിൽ തുടക്കം കുറിച്ച ‘മോട്ടിവ 2026’ ത്രൈമാസ ക്യാമ്പയിന് പരിസമാപ്തി കുറിച്ചു.
എക്സിറ്റ് 18 ലെ സഊദിയ ഇസ്തിറാഹയിൽ വെച്ചു നടന്ന സമാപന സംഗമം കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉൽഘാടനം നിർവഹിച്ചു.
ത്രൈമാസ ക്യാമ്പയ്നിന്റെ ഭാഗമായി ഏരിയയിലെ പ്രവാസികൾക്കായി രൂപീകരിച്ച നോർക്ക ഹെല്പ് ഡെസ്ക് വഴി നോർക്ക ഐഡി, ക്ഷേമനിധി, ഇൻഷുറൻസ് ഇല്ലാത്തവരുടെ പേര് വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ക്യാമ്പയ്നിന്റെ ഭാഗമായി പ്രവർത്തകർക്കായി മൂന്ന് മാസം നീണ്ടു നിന്ന ‘പേർസണൽ ഡെവലെപ്മെന്റ് സ്കിൽ’ എന്ന ട്രെയിനിങ് കോഴ്സ് നടത്തുകയും കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സെർട്ടിഫിക്കറ്റ് വിതരണവും നടത്തി. ട്രൈനിങ്ങിനു നേതൃത്വം നൽകിയ മോഡേൺ സ്കൂൾ അധ്യാപകനും സിജിയുടെ മോട്ടിവേഷണൽ ട്രെയ്നറുമായ ജാബിർ തയ്യിലിനുള്ള ഏരിയ കമ്മിറ്റിയുടെ അനുമോദന സർട്ടിഫിക്കറ്റും നൽകുകയുണ്ടായി.
സമാപന സംഗമത്തിൽ ഏരിയ പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. അസീസ് ഫൈസി ഖിറാഅത്ത് അവതരിപ്പിച്ചു. ‘പ്രവർത്തക മികവിന് ധാർമിക രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഫർഹാൻ കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സഊദി കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാനാലി പാലത്തിങ്ങൽ, റിയാദ് കെഎംസിസി ഓർഗനൈസിംഗ് സെക്രെട്ടറി സത്താർ താമരത്ത്, ജാബിർ തയ്യിൽ ആശംസകൾ നേർന്നു.
ഏരിയയിലെ മെമ്പർമാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഷൂട്ടൗട്ട് മത്സരത്തിലും വടം വലി മത്സരത്തിലും ആവേശം കത്തിക്കയറി. ഷൂട്ടൗട്ട് മത്സരത്തിൽ റഷീദ് അരീക്കോടും വടം വലി മത്സരത്തിൽ ഏരിയയുടെ പല ഭാഗങ്ങളിൽ നിന്നായി ടീമുകൾ പങ്കെടുത്തപ്പോൾ ഉവൈദ ഭാഗത്തെ സുബൈർ കൊല്ലം, അൽത്താഫ്, ശറഫ്, ശമീ, ശുഹൈബ് എന്നിവരടങ്ങിയ ടീം ചാമ്പ്യൻമാരായി.
ഏരിയാ ജനറൽ സെക്രട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ട്രെഷറർ ഹനീഫ കൊടുവള്ളി നന്ദിയും പറഞ്ഞു.
കായിക മത്സരങ്ങൾ ഓർഗനൈസിംഗ് സെക്രട്ടറി ശഫീഖ് പികെ കോഡിനേറ്റ് ചെയ്തു. സെക്രട്ടറി അഷ്റഫ് പൂക്കോട്ടൂർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി
സെക്രെട്ടറിമാരായ ആബിദ് കൂമണ്ണയും ശഫീഖ് അലി മഞ്ചേരിയും ട്രെയിനിങ് ക്ളാസും നോർക്ക ഹെല്പ് ഡെഡെസ്കും കോഡിനേറ്റ് ചെയ്തു. പരിപാടിയിൽ മെമ്പർമാരുടെ ഗാനാലാപനവും ഉണ്ടായിരിന്നു.
ഭാരവാഹികളായ സഹീർ വയനാട്, റഷീദ് അരീക്കോട്, നൗഷാദ് തോട്ടുങ്ങൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ റഫീഖ് പന്തല്ലൂർ, റഫീഖ് തലശേരി, റഹൂഫ് കൊണ്ടോട്ടി, ബഷീർ ചെറുവത്താണി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
![]()
