റിയാദ് : രണ്ടു പതിറ്റാണ്ടിലേറെയുള്ള പ്രവാസമവസാനിപ്പിച്ച് നാട്ടിലിലേക്ക് മടങ്ങുന്ന കേളി ഉമ്മുൽഹമാം ഏരിയ മുറുജ് യൂണിറ്റ് നിർവാഹക സമിതി അംഗം റാഫിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന റാഫി തൃശ്ശൂർ മതിലകം സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ പ്രസിഡന്റ് ബിജു , ഏരിയ ആക്ടിംഗ് സെക്രട്ടറി കരീം അമ്പലപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ രക്ഷാധികാരി അംഗങ്ങളായ മൻസൂർ, ജാഫർസാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അഷ്റഫ് എംപി, അക്ബർ അലി, നസീർ എം എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി വിപീഷ് രാജ് ഉപഹാരം നൽകി.
യൂണിറ്റ് സെക്രട്ടറി സ്വാഗതവും റാഫി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.
![]()
