റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി എം എഫ് ) റിയാദ് സെൻട്രൽ കമ്മിറ്റി ഈദ്, ഈസ്റ്റർ, വിഷു എന്നിവയെ ഒരുമിപ്പിച്ച് സ്നേഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മലയാളികളുടെ വൈവിദ്യമാർന്ന സാംസ്കാരിക ആഘോഷങ്ങളെ ഒരേ വേദിയിൽ കൂട്ടിയിണക്കിയ പരിപാടി ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും പ്രതീകമായി മാറി.
വാൽപാറയിൽ അപകടത്തിൽ മരണപ്പെട്ട മലപ്പുറം, പാങ് സ്കൂളിലെ അദ്ധ്യാപകർക്കും, ജി എംഎ എഫ് ഡയറക്ടർബോർഡ് അംഗമായ മജീദ് ചിങ്ങോലിയുടെ പിതാവിനും ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
കേരളത്തിന്റെ കാർഷിക ഉത്സവമായ വിഷുവിനോടനുബന്ധിച്ച് 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണിവരെ റിയാദിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതത്തോടൊപ്പം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
2019 മുതൽ ആറുവർഷത്തിനിടെ 6 കോടി 36 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി സംഘടന നടത്തിയത് സംഘടനയുടെ ഐക്യത്തോടെയുള്ള പ്രവർത്തന മികവാണെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
ബിസിനസുകാരനും സാമൂഹ്യപ്രവർത്തകനുമായ ഡോ . ഇദ്രീസിന് ബിസിനസ് എക്സലൻസ്” പുരസ്കാരം നൽകി ആദരിച്ചു.
ചെയർമാൻ റാഫി പാങ്ങോട്, രക്ഷാധികാരികളായ ഡോ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് , വനിതാ കോർഡിനേറ്റർ കമർബാനു വലിയകത്ത്, സലിം കളക്കര, അബ്ദുൽ അസീസ് പവിത്ര, ഇസ്മായിൽ മംഗലാപുരം, ഹരികൃഷ്ണൻ കണ്ണൂർ, സനിൽകുമാർ ഹരിപ്പാട് തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കോർഡിനേറ്റർ അഷ്റഫ് ചേലാമ്പ്ര, അവതാരക ഹിബ അബ്ദുൾസലാം, ട്രഷറർ സജീർ പെരുംകുളം, ജോയിന്റ് സെക്രട്ടറി ഇജാസ്, മീഡിയ കോഡിനേറ്റർ സജീർ ചിതറ, കോഡിനേറ്റർ അഫ്സൽ കണ്ണൂർ, ഷാജഹാൻ കാഞ്ഞിരപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് ബിന്ദു ടീച്ചറും, കുഞ്ഞുമുഹമ്മദ് മാഷും നേതൃത്വം നൽകിയ കലാപരിപാടികൾ അരങ്ങേറി. മോഹിനിയാട്ടം, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ്, ഒപ്പന എന്നിവയും ഗാനമേളയും, ടുഡേയ്സ് റിയാദ് ടീമിന്റെ ഫ്യൂഷൻ ഡാൻസും ചേർന്നപ്പോൾ വേദി ഉത്സവാന്തരീക്ഷമായി.
പരിപാടിയുടെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും പങ്കെടുത്ത കലാകാരന്മാർക്ക് സമ്മാനങ്ങളുമായി വിഷു ആഘോഷത്തിന്റെ ആത്മാവ് പകരുകയുണ്ടായി.
റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, അഡ്വ. അജിത് കുമാർ, സുബൈർ കുമ്മിൾ, ടോംസി മാത്യു, തോമസ് ചെ lറീസ്, മുന്ന അയ്യൂബ്, നസീർ കുന്നിൽ, നിഷാദ് കൂട്ടിക്കൽ, ഷാനവാസ്, നിസ്സാം ഇക്ബാൽ, അഷ്കർ അൻസാരി, അബ്ദുൽസലാം പാലക്കാട്, ഷാനവാസ് വെമ്പിളിൽ, സബീർ കുളമുട്ടം, നൗഫൽ കോട്ടയം. സുഹറ ബീവി, റൂബി ടോം, റിയാസ് പാലക്കാട്, നൗഫൽ വടകര, റഷീദ് ചിലങ്ക, സുധീർ വള്ളക്കടവ്, റഹ്മാൻ മുനമ്പത്ത്, ബീന സുബൈർ, സുഹാന സജീർ, മുഹമ്മദ് വാസിം, ഫെമിന വാസി, സലിം കൊല്ലം, സൈഫ് കായംകുളം. വഹാബ് മജിലിസ്. ഉദയൻ ഓച്ചിറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മലയാള മണ്ണിന്റെ സൗഹൃദ സംഗമമായി ഗൾഫ് മലയാളി ഫെഡറേഷൻ മാറ്റി.
![]()
