ജിദ്ദ: തിരുവിതാംകൂർ സ്വദേശികളുടെ പ്രവാസി സാംസ്കാരിക കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ ‘വസന്ത വിസ്മയം’ എന്ന ശീർഷകത്തിൽ ശ്രദ്ധേയമായ പഠനയാത്ര സംഘടിപ്പിച്ചു.
ജെടിഎ അംഗങ്ങളുടെ സർഗ്ഗസിദ്ധി പരിപോഷിപിക്കുന്നതിനും വൈവിധ്യങ്ങളായ അറിവുകൾ ഔപചാരികതകളുടെ പിരിമുറുക്കങ്ങളില്ലാതെ മാനസികോല്ലാസം നേടുന്നതിനും ഇത്തരം ഉല്ലാസയാത്രകൾക്കാവും എന്ന് തെളിയിച്ച ഒന്നായിരുന്നുവെന്ന് യാത്രയിൽ കുടുംബ സമേതം പങ്കാളിയായ ശാസ്ത്രഞ്ജൻ ഡോ.ജസ്സിൻ കൗസ്ത് അഭിപ്രായപ്പെട്ടു.
യാമ്പൂ പുഷ്പമേള സന്ദർശനം, മലയാള ഭാഷ, കേരള ചരിത്രം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ, ഗാന്ധി – അംബേദ്കർ സ്കിറ്റ്, ജെടിഎയിലെ അംഗങ്ങൾ അവതരിപ്പിച്ച ‘ആർക്കും പാടാം’ എന്ന ഗാനമേള, ബോട്ടു സവാരി, വനിതാവേദി നേതൃത്വം നൽകി അവതരിപ്പിച്ച കുരവയിടൽ എന്നീ കലാപരിപാടികൾ യാത്രയെ സമ്മോഹനവും പ്രവാസ ജീവിതത്തിൽ എക്കാലവും ഓർത്തു വെക്കുന്ന ഒന്നാക്കി.
പഠനയാത്രയ്ക്ക് ജെടിഎ പ്രസിഡണ്ട് നൗഷാദ് പൻമന , ജനറൽ സെക്രട്ടറി റഷീദ് ഓയൂർ, ചെയർമാൻ നസീർ വാവാക്കുഞ്ഞ്, വനിതാവേദി ചെയർപേഴ്സൺ ജ്യോതി ബാബുകുമാർ , സാംസ്കാരിക വിഭാഗം നേതാക്കളായ ശിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, വൈസ് പ്രസിഡണ്ട് അനിൽ വിദ്യാധരൻ, യാത്രാ കോർഡിനേറ്റർമാരായ അയ്യൂബ് ഖാൻ പന്തളം, നവാസ് ചിറ്റാർ എന്നിവർ നേതൃത്വം നൽകി.
‘വസന്തവിസ്മയം’ എന്ന പഠന യാത്രയെ അർത്ഥ പൂർണ്ണവും ആഹ്ലാദഭരിതവുമാക്കിയ എല്ലാ ജെടിഎ അംഗങ്ങളോടും നന്ദിയും കടപ്പാടുമുണ്ടെന്ന് സംഘാടക സമിതി അംഗങ്ങളായ, അഷ്റഫ് മുന്ന തൃശൂർ, റസാഖ് കാഞ്ഞിരപ്പള്ളി, ഷെഫിൻ ഷാ, നിഷാദ് നസീർ, ഡെൻസൺ ചാക്കോ, ആഷിർ കൊല്ലം എന്നിവർ അറിയിച്ചു.
![]()
