റിയാദ്: പ്രവാസികളുടെ പ്രതീക്ഷയും നാടിന്റെ വികസനവും കോര്‍ത്തിണക്കിയ ‘പുതുയുഗ കേരളം’ മാനിഫെസ്റ്റോ തലസ്ഥാന നഗരിയില്‍ പ്രകാശനം ചെയ്തു റിയാദ് ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന മഞ്ചേരി യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പ്രകാശനം നടന്നത്.
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത് മാനിഫെസ്റ്റോ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂരിന് കൈമാറി പ്രകാശനം ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും കേരളത്തിന്റെ സമഗ്ര വികസനത്തിനുമുള്ള പരിഹാര മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാനിഫെസ്റ്റോയെന്ന് നേതാക്കള്‍ വ്യക്തമാക്കി.
യോഗത്തില്‍ യുഡിഎഫ് നേതാക്കളായ മുഹമ്മദ് അലി എടപ്പറ്റ, അക്ബര്‍ ബാദുഷ, നാസര്‍ പാതിരിക്കോട്, സൈനുദ്ധീന്‍ വെട്ടത്തൂര്‍, സലാം താമരശ്ശേരി, അഷ്റഫ് മേച്ചേരി, ഷാഫി വെട്ടിക്കാട്ടിരി, മുത്തു പാണ്ടിക്കാട്, ജാഫര്‍ വീമ്പൂര്, അബൂബക്കര്‍ മഞ്ചേരി, മുജീബ് പൂന്താനം, ഇല്യാസ് വളരാട്, നാസര്‍ സി.എം, ബഷീര്‍ കോട്ടക്കല്‍, ജംഷി കാരകുന്ന്, ഖാലിദ് വെള്ളുവങ്ങാട്, ഹംസ വളരാട്, സലാം കെ.പി, സിയാദ്, ആബിദ്, ശിഹാബ് കീഴാറ്റൂര്‍, ഫൈസല്‍ പട്ടിക്കാട്, അന്‍വര്‍ കെ.ടി, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
![]()
