ജിദ്ദ:ജിദ്ദ മലപ്പുറം മണ്ഡലം കെ.എം.സി.സി.യുടെ നേതൃത്വത്തിൽ മലപ്പുറം നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സാബിര്‍ പാണക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു . നാസര്‍ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. ഇസ്മായില്‍ മുണ്ടുപറമ്പ്, നാണി മാസ്റ്റര്‍, മുഹമ്മദ് പെരുമ്പിലായ്, മുസ്തഫ ആനക്കയം, ഹംസ കോഡൂര്‍, കെ.എം. മുസ്തഫ, ബഷീര്‍ കോഡൂര്‍, അഫ്സല്, റിയാസ് പൂക്കോട്ടൂര്‍, ഹബീബ് വളമംഗലം, സിദ്ദീഖ് അരിമ്പ്ര, ജംഷീദ് ബാബു, അയ്യൂബ് ഒഴുകൂര്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി കബീര്‍ മോങ്ങം സ്വാഗതവും ട്രഷറര്‍ നൗഫല്‍ പുല്‍പ്പറ്റ നന്ദിയും പറഞ്ഞു.

![]()
