കുവൈത്ത്: കുവൈത്തിൽ സിവിൽ ഐഡി ഇനി ഓൺലൈൻ വഴി പുതുക്കാം.
ഡിജിറ്റൽവത്ക്കരണത്തിന്റെ ഭാഗമായി ഇനി മുതൽ സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ സ്വദേശികൾക്കും വിദേശികൾക്കും ഓൺലൈനായി സിവിൽ ഐഡി പുതുക്കാമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു.
സർക്കാർ ആപ്പായ സഹേൽ വഴി അപേക്ഷകൾ സമർപ്പിക്കാനും അതിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കാനും സാധിക്കും. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് 1889988 എന്ന നമ്പറിൽ വിളിച്ച് ഓട്ടോമേറ്റഡ് വോയിസ് നിർദ്ദേശങ്ങൾ പാലിച്ച് പുതുക്കൽ നടപടികൾ പൂർത്തിയാക്കാം.
![]()
