റിയാദ്: ഒരാഴ്ച മുന്‍പ് വിവാഹിതയായ വയനാട് വൈത്തിരി സ്വദേശിനി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.ഹിദ നൗറിന് (23) ആണ് ഭര്‍ത്താവ് യാസീനൊപ്പം റിയാദിലേക്കുള്ള യാത്ര മദ്ധ്യേ ദമ്മാം-റിയാദ് ഹൈവേയില്‍ ഉമ്മുല്‍ അറാറില്‍ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.മാതാപിതാക്കളെ കാണാനായുള്ള യാത്രയിൽ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറും ഒരാഴ്ച മുമ്പാണ് ദമ്മാമിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഹിദയുടെ മയ്യിത്ത് സൗദി അറേബ്യയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
![]()
