കൊച്ചി :ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഏഷ്യ റീജിയണിന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കൗൺസിലിനെ തിരഞ്ഞെടുത്തു. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളാണ് പുതിയ നേതൃത്വത്തിൽ അണിനിരക്കുന്നത്.
റീജിയണൽ പ്രസിഡന്റായി ഫ്രാൻസ് മുണ്ടാടൻ (ഇന്ത്യ) തിരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യയിലെ വരും വർഷങ്ങളിലെ സംഘടനയുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും താഴെ പറയുന്ന ഭാരവാഹികൾ നേതൃത്വം നൽകും:
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ഫ്രാൻസ് മുണ്ടാടൻ (ഇന്ത്യ)
കോർഡിനേറ്റർ:രാകേഷ് നായർ (മലേഷ്യ)
സെക്രട്ടറി: വിജയലക്ഷ്മി രമണി (ഇന്ത്യ)
ട്രഷറർ: നിതിൻ പുല്ലമ്പള്ളി (തായ്ലൻഡ്)
വൈസ് പ്രസിഡന്റുമാർ: സി. മനോജ് (ഇന്ത്യ), ഭവ്യ ഹരിദാസൻ (മലേഷ്യ)
ജോയിന്റ് സെക്രട്ടറിമാർ: ഷിബു പാമ്പള്ളി രാഘവൻ (തായ്ലൻഡ്), ശൈലജ ശേഖർ (ഇന്ത്യ)
ജോയിന്റ് ട്രഷറർ:റിസാനത്ത് സലീം (ഇന്ത്യ)
രക്ഷാധികാരികളായി (Patrons) ഡോ. രാജേന്ദ്ര പ്രസാദ് (ഇന്ത്യ), സത്യൻ പുരുപുരുത്തൻ (തായ്ലൻഡ്) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
