റിയാദ് : സൗദി അറേബ്യയിൽ ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ലളിതവും വേഗമേറിയതുമാക്കി ലുലു 2.0. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് ലുലു ഷോപ്പിംഗ് ആപ്പും വെബ്സൈറ്റും ഉപഭോക്താക്കള്‍ക്കായി പുതിയൊരു ഷോപ്പിംഗ് അനുഭവമൊരുക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗിന് മുന്‍പുള്ളതിനേക്കാള്‍ ഇരട്ടി വേഗത ഉറപ്പാക്കുന്നതാണ് ലുലു 2.0യുടെ സൗകര്യങ്ങള്‍. റിയാദ്, ദമ്മാം, ജിദ്ദ അടക്കം സൗദിയിലെവിടെയും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങൾ വളരെ എളുപ്പത്തിൽ ഓർഡർ ചെയ്യാനും, വെറും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങള്‍ ലഭിക്കാനും ഇതോടെ വഴിതുറന്നു.
*കൂപ്പൺ കോഡുകളിലൂടെയും വൻ ഓഫറുകൾ*
ലുലു 2.0 മോഡിലേക്കുള്ള ചുവടുവെയ്പിനൊപ്പം കൂപ്പൺ കോഡുകളിലൂടെ ഷോപ്പിംഗിൽ കൂടുതൽ ലാഭം നേടാനും
ഉപഭോക്താക്കൾക്ക് അവസരമുണ്ട്. പുതിയ ഓൺലൈൻ ഉപഭോക്താക്കൾക്ക് 50 റിയാലിൽ കൂടുതൽ ഷോപ്പിംഗ് നടത്തിയാൽ JDD എന്ന കോഡിലൂടെ. 10 റിയാൽ വരെ കിഴിവ് ലഭിക്കും. കൂടാതെ RMD കോഡിലൂടെ 25 റിയാൽ, BARAKA50യിലൂടെ 50 റിയാൽ, WAFRA100ലൂടെ 100 റിയാൽ, AHLANലൂടെ 150 റിയാൽ, KSA200ലൂടെ 200 റിയാൽ വരെയും കിഴിവ് ലഭിക്കും. ഗിഫ്റ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒന്നിലധികം ഓർഡറുകളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.

നൂതന സാങ്കേതിക വിദ്യകളാണ് ലുലു 2.0യുടെ കരുത്ത്. അപ്ഗ്രേഡ് ചെയ്ത ലുലു ഷോപ്പിംഗ് ആപ്പിലെ ഓപ്ഷനുകൾ വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ പെട്ടെന്ന് കണ്ടെത്താൻ കഴിയും. സുരക്ഷിതവും വേഗത്തിലുള്ളതുമായ പണമിടപാടുകൾ ഉറപ്പാക്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് ഞൊടിയിടയില്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ ഓർഡറും എത്രയും വേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ലുലു 2.0 ലക്ഷ്യമിടുന്നത്.
![]()
