മസ്കത്ത്: ഒമാനിൽ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും ഉണ്ടാവാൻ സാദ്യത എന്ന ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി.
ഒമാനിൽ ഇന്ന് (മാർച്ച് 25, ബുധൻ) വ്യാപകമായി കനത്തതും ഇടിയോടുകൂടിയതുമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ആണ് ‘വാർണിംഗ് നമ്പർ 5’ എന്ന നിലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 6 മണി മുതൽ രാത്രി 10 മണിവരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നൽ, കനത്ത കാറ്റ്, ആലിപ്പഴമഴ എന്നിവയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
![]()
