ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ കെഫാഖ് (KEFAQ) ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ആസ്റ്റർ മെഡിക്കൽ സെന്ററും, മെഡ് ലൈഫ് ഫാർമസിയും ക്യാമ്പിന്റെ സഹപങ്കാളികളായി.
ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ നടന്ന ക്യാമ്പിൽ ഏകദേശം ഇരുന്നൂറോളം പേർ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്നു.
ക്യാമ്പിന്റെ കൺവീനർമാരായി സിബി മാത്യുവും ജേക്കബ് ബാബുവും പ്രവർത്തിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ., വൈസ് പ്രസിഡന്റ് ബിജു പി. ജോൺ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജലു അമ്പാടിയിൽ, ശരത് കുമാർ, ടിൻസി ജോബി, അനീഷ് തോമസ്, ഷാജി കരിക്കം, റിഞ്ചു അലക്സ്, ആശിഷ് മാത്യു, ബെന്നി ബേബി, ആൻസി രാജീവ്, ജോബിൻ പണിക്കർ, ദീപു. എസ് എന്നിവർ ഉൾപ്പെടെ വിവിധ സബ് കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, എ.ഒ. ഹെഡ് രവീന്ദ്ര പ്രസാദ്, മുൻ സെക്രട്ടറി മോഹൻ കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ, രക്തം വളരെ ആവശ്യമായ സമയത്ത് കെഫാഖ് നേതൃത്വം നൽകിയ ഈ ക്യാമ്പ് മികച്ച മാതൃക പരമായ പ്രവർത്തനം ആണെന്നും അസോസിയേഷൻ പ്രവർത്തനങ്ങളെ പ്രശംസിച്ചും ഹമദ് അധികാരികൾ ആശംസകൾ അർപ്പിക്കുകയും സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.
ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ആവശ്യമായ വാഹന സൗകര്യം അനൂപ് ട്രാൻപോർട്ടെഷനും അൽഖോർ ദഹാസ് ഗ്രൂപ്പും സൗജന്യമായി ഒരുക്കിയത് ഏവർക്കും പ്രയോജനകരമായിരുന്നു.
![]()
