മക്ക : വിദേശങ്ങളില്‍ നിന്ന് എത്തിയ ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രില്‍ 18 (ദുല്‍ഖഅ്ദ 1) ആണെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ തീര്‍ഥാടകരില്‍ നിന്ന് ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തടവ്, പിഴ തുടങ്ങിയ ശിക്ഷകള്‍ ഒഴിവാക്കാന്‍ രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിര്‍വഹിക്കാന്‍ എത്തുന്നവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള പുറപ്പെടല്‍ തീയതി കര്‍ശനമായി പാലിക്കണമെന്നും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരരുതെന്നും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന തീര്‍ഥാടകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും രാജ്യത്ത് തുടരാന്‍ അവരെ പ്രാപ്തരാക്കുന്ന ഏതെങ്കിലും തരത്തിലുള്ള സഹായവും നല്കുന്നതില് നിന്ന് സ്വദേശികളും പ്രവാസികളും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
![]()
