റിയാദ് : റിയാദിലെ പ്രമുഖ സോഷ്യൽ മീഡിയ ടീം ടുഡേയ്സ് റിയാദ് സംഘടിപ്പിച്ച ഇഫ്താർ ശ്രദ്ധേയമായി.ഇന്ത്യൻ ബ്രീസ് റെസ്റ്ററെന്റിൽ വെച്ച് നടത്തിയ ഇഫ്താറിൽ റിയാദിലെ പ്രമുഖ ഇൻഫ്ലുവന്സർസ് ,സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മാധ്യമ രംഗത്തുള്ളവർ പങ്കെടുത്തു.
ടുഡേയ്സ് റിയാദിന്റെ ടീം ഹെഡ് സജീർ ചിതറ അധ്യക്ഷത വഹിച്ച സംഗമത്തിൽ പി ആർ ഹെഡ് സിയാദ് വർക്കല ആമുഖ പ്രഭാഷണം നടത്തി. ടീം മാനേജിങ് നുമീർ മലപ്പുറം സ്വാഗതവും , ടീം അസ്സിസ്റ് നബീൽ തിരുവനന്തപുരം നന്ദിയും പറഞ്ഞു. നൗഷാദ് ചിറ്റൂർ ,ഹിബ സലാം ,സ്നാപ്സ് സ്റ്റോറിസ് ഹെഡ് അരുൺ കുമാർ,ദിപു,കേളി ,ഒഐസിസി ,കെഎംസിസി കൂടാതെ പ്രാദേശിക കലാ -സാംസ്കാരിക സംഘടകനകളായ റിയാദ് ടാക്കിസ് ,ഷിഫാ മലയാളി സമാജം ,മിത്ര ,പി എം എഫ് ,ജിഎം എഫ് ,റിയാദ് കലാഭവൻ,
കൃപ ,ബീട്സ് ഓഫ് റിയാദ് ,ടീം മേളം ,റോക്സ്റ്റേർസ് എന്നീ സംഘടന പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.
കൂടാതെ ടുഡേയ്സ് റിയാദിന്റെ വനിതാ ടീം മെമ്പേഴ്സും പങ്കെടുത്തു.

റിയാദിന്റെ കലാ -സാംസ്കാരിക ,സ്പോർട്സ് ,എന്റർടൈമെന്റ് അപ്ഡേററ്റുകൾ ,സംഘടനകൾ നടത്തുന്ന പ്രോഗ്രാമുകൾ, എന്റർടൈൻമെന്റ് പ്രോഗ്രാം, പ്രമുഖ വ്യക്തികളുടെ ഇന്റർവ്യൂ, കലാ സംസാരിക മേഖകളിൽ പ്രവർത്തിക്കുന്നവരെയും ഗ്രൂപ്പുകളെയും റിയാദിന്റെ പൊതു സമൂഹത്തിന് പരിചയപെടുത്തുക എന്ന രീതിലിലും ഒരു കേരളിയ മീഡിയ പേജിനു പുറമെ റിയാദിലുള്ള എല്ലാം ഇന്ത്യൻ സമൂഹത്തിന്റെ അപ്ഡേറ്റുകളിലും ജന ശ്രദ്ധ പിടിച്ചുപറ്റാൻ ടുഡേയ്സ് റിയാദിന് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്.
![]()
