റിയാദ്: പ്രവാസ ജീവിതത്തിൽ പ്രയാസനുഭവിക്കുന്ന പ്രവാസികൾക്ക് സ്നേഹസ്പർശം പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്ത് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി. സാമ്പത്തിക തൊഴിൽ നിയമ പ്രശ്നങ്ങൾ അനുഭവിക്കുന്ന റിയാദിലെ മലയാളി പ്രവാസികൾക്കാണ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തത്. കെഎംസിസി ഓഫീസിൽ നടന്ന പരിപാടി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷകീൽ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്ന് നൽകുന്ന ഒരു ലക്ഷം രൂപപയുടെ വിവിധ ചികിത്സ സഹായങ്ങൾ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട വിവിധ നിയോജകമണ്ഡലം കമ്മിറ്റികൾക്ക് കൈമാറി. ഷൗക്കത്ത് കടമ്പോട്ട്,സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, സിറാജ് മേടപ്പിൽ ,അഷ്റഫ് കൽപകഞ്ചേരി എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൊന്മള,മജീദ് മണ്ണാർമല, സഫീർഖാൻ കരുവാരക്കുണ്ട്, യൂനസ് നാണത്, ഇസ്മായിൽ ഓവുങ്ങൽ, സലാം പയ്യനാട്, ഷബീറലി പള്ളിക്കൽ,നിയോജകമണ്ഡലം,പഞ്ചായത്ത്മുൻസിപ്പൽ ഭാരവാഹികൾ സംബന്ധിച്ചു. കരീം അപ്പത്തിൽ ഖിറഅത്ത് നടത്തി.
ജനറൽ സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
![]()
