ദമ്മാം: പതിവ് തെറ്റിക്കാതെ റമളാന്റെ പുണ്യം പകർന്നു നൽകാൻ ഭക്ഷണ പൊതികളുമായി സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ പ്രവർത്തകർ മരുഭൂമിയിൽ എത്തി. ദമ്മാമിൽ നിന്ന് ഏറെ അകലെ ആട് ഒട്ടക ഫാമുകൾ സ്ഥിതിചെയ്യുന്ന മരുഭൂമിയിലേക്ക് സ്ത്രീകളും, കുട്ടികളും ഉൽപടെയുള്ള സംഘമെത്തിയത്. മലബാർ ഗോൾഡുമായി സഹകരിച്ചാണ് നാലാം വർഷവും സവ ആട്ടിടയന്മാർകുള്ള ഭക്ഷണമെത്തിച്ചത്. 100 ഓളം ഭക്ഷണ പൊതികളുമായാണ് സംഘം പുറപ്പെട്ടത്. വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് അസ്തമയത്തിന് മുമ്പ് വിതരണം പൂർത്തിയാക്കുകയായിരുന്നു. തങ്ങൾക്ക് ഭക്ഷണവുമായി എത്തിയ സംഘത്തിന് ഒട്ടകപ്പാൽ നൽകിയും, പ്രാർത്ഥനകൾ ചൊല്ലിയുമാണ് അധികം പേരും സ്വീകരിച്ചത്. ഒട്ടക ഫാം നടത്തുന്ന സൗദി പൗരൻ സവ പ്രവർത്തകർക്ക് നോമ്പു തുറക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ദമ്മാമിലെ അൽവാഹ ഗ്രൗണ്ടിൽ നിന്ന് മുഖ്യ രക്ഷാധികാരി കെ.എം ബഷീർ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മറ്റുള്ളവനെ അറിയുകയും, ചേർത്തു നിർത്തുകയും, സഹായമെത്തിക്കുകയും ചെയ്യുക എന്നത് റമളാനിലെ ഏറ്റവും നിറവാർത്ത പുണ്യമാണന്ന് അദ്ദേഹം പറഞ്ഞു.ഈ വർഷവും ആട്ടിടയന്മാർക്കുള്ള ഭക്ഷണം എത്തിക്കാൻ മുന്നിട്ടിറങ്ങിയ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. രക്ഷാികാരി നിറാസ് യൂസുഫ്, വനിതാ ചെയർപേഴ്സൻ രശ്മി ശിവപ്രകാശ്, വനിതാ വേദി പ്രസിഡന്റ് നസ്സി നൗഷാദ്, സെക്രട്ടറി സാജിതാ നൗഷാദ്,അമൃത ശ്രീലാൽ അഞ്ജു നിറാസ്, റിജു ഇസ്മായിൽ , ഷീബ, നൗഷാദ് ആറാട്ടുപുഴ, സിറാജ് കരുമാടി, ജോഷി ബാഷ, മാഹീൻ, ശ്രീലാൽ എന്നിവർ നേതൃത്വം നൽകി.

![]()
