റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് അത്താഴ വിരുന്നും യാത്രയയപ്പും സംഘടിപ്പിച്ചു.ചടങ്ങിൽ വെച്ച് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവര്ത്തകന് നാസര്‍ വണ്ടുരിന് യാത്രയയപ്പും നല്കി. മലാസ് ചെറീസ് റെസ്റ്റാറന്റ് ഹാളില്‍ സംഘടിപ്പിച്ചു പരിപാടിയില്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ട്കാട് ഉദ്ഘാടനം ചെയ്തു.
ലത്തീഫ് ഓമശ്ശേരി റമദാന് സന്ദേശം പങ്കുവെച്ചു.
റമദാൻ ആസ്പദമാക്കി രാജീവ് സാഹിബ് നടത്തിയ ക്വിസ്സ് പ്രോഗ്രാം ഏറെ വിജ്ഞാനപ്രദമായി .
ഡോ. സഫീര്‍, പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാന്, ഹാരിസ് ചാലപ്പുറം, ഹിദായദുള്ള, റഹ്മാന് മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, ഷരീഖ് തൈക്കണ്ടി, സിദ്ധീഖ് തുവ്വൂര്‍, ഷിബു ഉസ്മാന്, ജയന് കൊടുങ്ങല്ലൂര്‍, സലീം വാലില്ലാപുഴ, ഒമര്‍ഷെരീഫ്, സിദ്ദീക് കല്ലുപറമ്പ്, അലി ആലുവ, അലക്സ് കൊട്ടാരക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്വിസ് വിജയികള്‍ക്ക് ബിനു കെ തോമസ്, നൈസാം, ജോണ്സണ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. അല്‍ത്താഫ് കാലിക്കറ്റ്, മുത്തലിബ് കാലിക്കറ്റ്, ഫഹിം അസ്ലം, അലി അക്ബര്‍, അല്‍താഫ്, ദേവദാസ്, ഷറഫു, ഹാരിസ്, റെഹീസ്, മനാഫ്, നസീര്‍, ഷബീര്‍, നദീം അസ്ലം, ഡാനിഷ് അല്‍ത്താഫ്, മുഹമ്മദ് സാജിദ്, ജിനീഷ് അത്തോളി എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി നാസര്‍ പൂനൂര് സ്വാഗതവും അസ്ലം പാലത്ത് നന്ദിയും പറഞ്ഞു.
![]()
