അബ്ദുൽ റഊഫ് കൊണ്ടോട്ടി- ലോക കേരള സഭ അംഗം
11/03/2026 ന് ഉദ്ഘാടനം ചെയ്യപ്പെട്ട നോർക്ക കെയർ ഇൻഷുറൻസ് രണ്ടാം ഘട്ടത്തിന്റെ പ്രത്യേകതകൾ സംക്ഷിപ്തമായി വിവരിക്കുന്നു.
ഈ പദ്ധതിയിൽ രണ്ട് പ്ലാനുകൾ ഉൾപ്പെടുന്നു 👇
━━━━━━━━━━━━━━
👉 *പ്ലാൻ 1* (നേരത്തെ ഉണ്ടായിരുന്ന അതേ പോളിസി)
💰 5 ലക്ഷം രൂപ വരെ കവർ ചെയ്യുന്ന പോളിസി
ഈ പോളിസി പ്രകാരം നേരത്തെ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
1️⃣ ഇതേ പോളിസി പ്രകാരം പോളിസി ഉടമയുടെ മാതാപിതാക്കളെയോ parents-in-laws നെയോ ഉൾപ്പെടുത്താൻ സാധിക്കില്ല.
2️⃣ പോളിസിയിൽ 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള പ്രവാസി മെമ്പർ, spouse, രണ്ട് മക്കൾ എന്നിവരെ പരിഗണിക്കുന്നു.
3️⃣ കൂടുതൽ മക്കളെ ആഡ് ചെയ്യാൻ അധിക തുക നൽകേണ്ടിവരും.
4️⃣ പോളിസി ഉടമക്ക് അപകടമരണം സംഭവിക്കുകയാണെങ്കിൽ, കുടുംബത്തിന് ₹5 ലക്ഷം നഷ്ടപരിഹാരം ലഭിക്കും.
━━━━━━━━━━━━━━
👉 *പോളിസി നമ്പർ 2* (പുതിയതായി ഉൾപ്പെടുത്തിയ പോളിസി)
✨ ഈ പോളിസിയാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്.
1️⃣ ₹10 ലക്ഷം മുതൽ ₹1 കോടി വരെ ആനുകൂല്യങ്ങൾ കവർ ചെയ്യുന്നു.
2️⃣ ഈ പദ്ധതിയിൽ 18 മുതൽ 80 വയസ്സ് വരെയുള്ള പ്രവാസികൾക്ക് പോളിസി എടുക്കാം.
അതോടൊപ്പം പ്രവാസിയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, രണ്ട് കുട്ടികൾ, 80 വയസ്സിൽ താഴെയുള്ള മാതാപിതാക്കൾ അല്ലെങ്കിൽ parents-in-laws എന്നിവരെയും ഉൾപ്പെടുത്താം.
3️⃣ 🏥 ആശുപത്രി റൂം വാടക:
• നഴ്സിംഗ് ചാർജുകൾ ഉൾപ്പെടെ പ്രതിദിനം ₹10,000
• ICU വാടക: നഴ്സിംഗ് ചാർജുകൾ ഉൾപ്പെടെ പ്രതിദിനം ₹20,000
👉 ആദ്യ പോളിസിയിൽ ഇത് യഥാക്രമം ₹5,000യും ₹10,000യും ആണ്.
4️⃣ ഇൻഷുറൻസ് എടുത്ത പ്രവാസി അപകടം മൂലം മരണപ്പെടുകയാണെങ്കിൽ, എടുത്ത ഇൻഷുറൻസ് കവർ എത്രയാണോ അത്രയും തുക മരണാനന്തര നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കും.
![]()
