കുവൈത്ത്: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ തമിഴ്നാട് സ്വദേശി ജോയൽ മെവിൻ മൈക്കിളാണ് വാഹനാപകടത്തിൽ മരിച്ചത്. സ്കൂളിന് മുന്നിലുള്ള റോഡിൽ വാഹനാഭ്യാസ പ്രകടനം നടത്തിയ ഒരു വാഹനം , മറ്റൊരു വാഹനത്തിൽ ഇടിക്കുകയും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോയൽ മെവിൻ മൈക്കിളിനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടം ഉണ്ടാക്കിയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താനുള്ള വ്യാപക അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.
![]()
