ജിദ്ദ : രണ്ടു പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സി.പി സൈതലവി മക്കരപറമ്പിന് ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി യാത്രയപ്പ് നൽകി.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ഡോൾഫിൻ പാർക്കിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ പരിപാടിയിൽ ഒ.ഐ.സി.സി സ്ഥാപക നേതാവ് ചെമ്പൻ അമ്പാസും, മൈനോറിറ്റി സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാനും ചേർന്ന് സ്നേഹോപഹാരം കൈമാറി.
ചടങ്ങിൽ അസീസ് ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.
യു എം ഹുസ്സൈൻ മലപ്പുറം, ഇസ്മായിൽ കൂരിപൊയിൽ, ഫൈസൽ മക്കരപ്പറമ്പ് ,സമീർ പാണ്ടിക്കാട് , സി.പി മുജീബ് കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, കമാൽ കളപ്പാടൻ, അനസ് തുവൂർ , റഷീദ് ഷംസാൻ, അലി ബാപ്പു ,ഉസ്മാൻ മേലാറ്റൂർ , ഷംസു മേലാറ്റൂർ , റിയാസ് ചോക്കാട് ,ഷബീർ കല്ലായി ,അനസ് നിലംബൂർ ,അനീസ് തട്ടിയെക്കൽ, ജലീൽ എന്നിവർ സന്നിഹിതരായിരുന്നു.
ഇ പി മുഹമ്മദാലി സ്വാഗതവും ഷൗക്കത്ത് പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
![]()
