മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. ‘അപ്രാപ്യമായ അതിജീവനങ്ങൾ, പിഴക്കുന്ന ചികിത്സകൾ, വീര്യം കൂടുന്ന ബാറുകൾ; സർക്കാർ ആർക്കൊപ്പം?’ എന്ന പ്രമേയത്തിലായിരുന്നു ചർച്ച. വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് റുക്സാന ഇർഷാദ് അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസന്ന കുമാരി ടീച്ചർ, മലപ്പുറം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, നിലമ്പൂർ ഭൂസമര നായിക ബിന്ദു വൈലാശ്ശേരി, നവജീവൻ ട്രസ്റ്റ് ഭാരവാഹികളായ സുജ മാധവി, പുഷ്പ ലത, വിമൻ ഇന്ത്യ മലപ്പുറം ജില്ലാ പ്രസിഡന്റ് ലൈല ഷംസുദ്ദീൻ, ബ്ലോക് മെമ്പർ സാജിദ പൂക്കോട്ടൂർ, കമ്മ്യൂണിറ്റി കൗൺസിലറും സിജി ട്രൈനറുമായ ഹാജറ എം.വി, മുൻ ബ്ലോക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, കെ വി വി ഇ എസ് വനിതാ വിങ് ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ ഹമീദ്, മുൻസിപ്പൽ കൗൺസിലർ ഷിറിൻ ഇർഫാൻ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യു. റാബിയ, സുഹറ, ഖദീജ, അജ്മല അഷ്റഫ്, ഷറീന മുജീബ് റഹ്മാൻ എന്നിവരെ ആദരിച്ചു. യുദ്ധവിരുദ്ധ ബാനർ ഉയർത്തി പ്രതിഷേധിച്ചു. വിമൻ ജസ്റ്റിസ് ഹെൽപ്പ് ഡെസ്കിന്റെ ലോഗോ പ്രകാശനവും നടന്നു.
ജില്ലാ ജനറൽ സെക്രട്ടറി ജസീല കെ.പി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ നന്ദിയും പറഞ്ഞു
![]()
