റിയാദ് കെ.എം.സി.സി നാദാപുരം–കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. അൽമൻസൂറയിലെ മദീന ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്തു.

ഇഫ്താർ സംഗമം കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നാദാപുരം–കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഖാലിദ് പി.ടി വെള്ളിയോട് അധ്യക്ഷത വഹിച്ചു. ശാഫി ഹുദവി ഓമശ്ശേരി പ്രാർത്ഥന നടത്തി.
കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം, സക്കീർ വാണിമേൽ, ഷഫീഖ് തലശ്ശേരി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് റഷീദ് പടിയങ്ങൽ, സെൻട്രൽ കമ്മിറ്റി വനിതാ വിങ് കെഎംസിസി പ്രസിഡന്റ റഹ്മത് അഷ്റഫ് , ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ ബാബുസലാം നരിപ്പറ്റ സ്വാഗതവും, വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് ഉമ്മത്തൂർ നന്ദിയും രേഖപ്പെടുത്തി.
റിയാസ് തോടന്നൂർ, റാഷിദ് കാവിലുംപാറ, മുഹമ്മദ് പുത്തൻപുരയിൽ, നാസർ ആയഞ്ചേരി, ബഷീർ പറമ്പത്ത്, നൗഫൽ ചെറുവോട്ട്, നൗഫൽ നിട്ടൂർ, ആഷിഖ് വിലാതപുരം, മുസ്തഫ കുമ്മങ്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
