ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള എല്ലാ പ്രവാസികൾക്കും ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ എല്ലാത്തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടത് മൂലം യാത്ര ചെയ്യാൻ കഴിയാതെ ഖത്തറിൽ തുടരുന്നവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. 2026 ഫെബ്രുവരി 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉടൻ അവസാനിക്കുന്നതോ ആയ വിസകൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി വിദേശികൾ മന്ത്രാലയത്തിന്റെ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലെന്നും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിസ കാലാവധി സ്വയമേവ പുതുക്കപ്പെടുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
![]()
