റിയാദ് : റിയാദിലെ ഈരാറ്റുപേട്ടക്കാരുടെ പ്രവാസി കൂട്ടായ്മയായ ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ (ERA )ഇഫ്താർ വിരുന്നും കുടുംബ സംഗമവും നടത്തി. എക്സിറ്റ് 18 അൽ മനാഖിലെ ശാലിയാത് ഇസ്ഥിറാഹയിൽ വെച്ച് നടത്തിയ സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ അസോസിയേഷൻ നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും റമദാൻ സന്ദേശം നൽകുകയും ചെയ്തു.
റിയാദ് ഇന്ത്യൻ മിഡിയ ഫോറം ചിഫ് കോഡിനെറ്റർ ഷിബു ഉസ്മാൻ , കെ ജെ അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
നസിബ് വട്ടക്കയം,റസ്സൽ ഈരാറ്റുപേട്ട ,റഫീഷ് അലിയാർ, സലിം തലനാട് ,നൗഫൽ വിഎം ,ശാഹുൽ ഹമീദ്, ശാക്കിർ ,സുനീർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

![]()
