ജിദ്ദ:അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫെയർ അസോസിയേഷൻ മക്ക പ്രോവിൻസ് 2026- വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബഷീർ പുത്തൻ മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ടായി മുജീബ് ഇല്ലിക്കൽ (പ്രസിഡന്റ് ), ഷഫീഖ് കെ (സെക്രട്ടറി), റഹ്മത്ത് പറട്ടി(ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരെഞ്ഞെടുത്തു.മുജീബ് റഹ്മാൻ സി പി, അബ്ദു കണാരൻ പടി എന്നിവർ രക്ഷാധികാരികളാണ്
ഷാനവാസ്, ഫൈസൽ സി എം (വൈസ് പ്രസിഡണ്ട്മാർ),ഇസഹാക്ക് സി പി, അസൈനാർ.കെ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജാഫർ ഖാൻ,ബഷീർ പി എം,ജലീൽ കസ്ജ,ഷാഹിദ് ടി,ജസീദ് കെ,മറൂഫ് പി,അജ്മൽ,അനീസ് കെ ടി എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
