റിയാദ് : കെഎംസിസി റിയാദ് ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ പ്രവർത്തന ഫണ്ട് ഉൽഘാടനം നടത്തി. ചടങ്ങിൽ കണ്ണൂർ ജില്ല കെഎംസിസി റിലീഫ് വിംഗ് കോർഡിനേറ്റർ അബ്ദുറഹ്മാൻ കൊയ്യോട് മണ്ഡലം ചെയർമാൻ ബഷീർ പിണറായിക്ക് ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
റമദാൻ മാസത്തിലെ ധാർമ്മിക-സാമൂഹിക പ്രവർത്തനങ്ങൾ, രോഗികൾക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം ഉൾപ്പെടെയുള്ള വിവിധ സേവന പ്രവർത്തനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ള പിന്തുണ പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി.
മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
![]()
