ദോഹ: ഖത്തറിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് നമ്മോട് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓർമ്മകൾ അയവിറക്കി കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം
ഫെബ്രുവരി 13 വെള്ളി വൈകുന്നേരം 6.30 ഐ സി സി അശോക ഹാളിൽ നടക്കുമെന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെയാണ് അദ്ദഹം വിടപറഞ്ഞത്. അനുസ്മരണ സംഗമത്തിൽ ദോഹയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. മാപ്പിളകലാ രംഗത്തെ നിറ സാനിദ്ധ്യം ഫൈസൽ എളേറ്റിൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.
![]()
