റിയാദ്:പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘മിത്ര’ റിയാദിൽ നവവത്സര-ക്രിസ്മസ് ആഘോഷം മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു. വമ്പിച്ച ജനപങ്കാളിത്തത്തോടെയും മികവുറ്റ സംഘാടന മികവോടെയുള്ള പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായി.
സംഗീതവും നൃത്തവും കലാരൂപങ്ങളും സമന്വയിച്ച പരിപാടി വിവിധ തലമുറകളെ ഒരുപോലെ ആഹ്ലാദത്തിലേക്ക് നയിച്ചു.സാംസ്കാരിക ‘മാർഗ്ഗംകളി’ ഹൃദയസ്പർശിയായ പ്രകടനമായി മാറി.
പരിപാടി കോർഡിനേറ്റർ അഖിലാ തോമസിന്റെ നേതൃത്വത്തിൽ ചിട്ടയായി കാലാ പ്രകടനങ്ങൾ മികവുറ്റതായി.
സംഘടനയുടെ സ്ഥാപക അംഗങ്ങളായ ജോസഫ് അതിരുങ്കൽ (രക്ഷാധികാരി), നൗഷാദ് ചിറ്റാർ (പ്രസിഡൻറ്), മുഹമ്മദ് ഖാൻ (കൺവീനർ), നിഷാദ് ഏഴുവീട്ടിൽ, രാജീവ് സാഹിബ് ഷിജു കോട്ടങ്ങൾ എന്നിവരെ ആദരിച്ചു.
മിത്രയുടെ പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ അലക്സ് ചുണ്ടമണ്ണിൽ സ്വാഗതം ആശംസിച്ചു. നിഷ രാജീവ്, സലിം കല്ലുങ്കൂട്ടത്തിൽ, രേഷ്മി,ഷിൽന, റിനു, അഷറഫ്, ഷഫീന നൗഷാദ്, സുധീഷ്, എന്നിവർ നേതൃത്വം നൽകി
പരിപാടിയിൽ ഡോ. ജയചന്ദ്രൻ, റാഫി പാങ്ങോട് (ജി.എം.എഫ്), ഷാജി മഠത്തിൽ (ഒ.ഐ.സി.സി), റഹ്മാൻ മുനമ്പത്ത് (ഫോർക), ഉണ്ണികൃഷ്ണൻ കൊല്ലം (റിയാദ് കലാഭവൻ), ഷിബു ഉസ്മാൻ (ജിസിസി ടൈംസ്), അലക്സ് കൊട്ടാരക്കര (റിയാദ് കലാഭവൻ), ജയൻ കൊടുങ്ങല്ലൂർ(മലയാള മിത്രം), സജീർ ചിതറ (ടുഡേയ്സ് റിയാദ്) തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
റമദാൻറെ പുണ്യവും കാരുണ്യവും ഉൾക്കൊണ്ടുകൊണ്ട് സാധാരണ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്ന മിത്രോത്സവം സീസൺ 2 ആരംഭിക്കുന്നതായി മിത്ര പ്രസിഡന്റ് നൗഷാദ് ചിറ്റാർ അറിയിച്ചു.
![]()
