രാമനാട്ടുകര: ഇർശാദിയ കോളജ് ഓഫ് കോമേഴ്സ് ആൻഡ് സോഷ്യൽ സയൻസസ് 2025-‘ 26 അധ്യയനവർഷത്തെ കോളജ് മാഗസിൻ ‘ഡയസ്പൊറ’ എഴുത്തുകാരൻ കെ. ഇ. എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു.പ്രിൻസിപ്പൽ നവാസ് പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.
ഇർശാദിയ കോളജ് മാനേജ്മെൻറ് കമ്മിറ്റിയംഗം പി. സി. മുഹമ്മദ് കുട്ടി മാഗസിൻ ഏറ്റുവാങ്ങി.
സ്റ്റുഡൻ്റ് എഡിറ്റർ ഫാത്വിമ മെഹറിൻ മാഗസിൻ സമർപ്പണം നടത്തി. നെസ്റ്റ് പബ്ലിക് സ്കൂൾ സി. ഇ. ഒ ഹബീബ് റഹ്മാൻ സി. പി, പ്രിൻസിപ്പൽ കുഞ്ഞഹമ്മദ് ലാക്കൽ, മാഗസിൻ സബ് എഡിറ്റർ കെ. സി സലീം, എസ്. ഐ. ഒ ഇർശാദിയ കോളജ് ഏരിയ സെക്രട്ടറി മുഹമ്മദ് സിനാൻ, ജി. ഐ. ഒ പ്രസിഡൻ്റ് മെഹ്ജബിൻ എ. സലാം എന്നിവർ ആശംസകൾ നേർന്നു.
വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. സ്റ്റാഫ് എഡിറ്റർ ഫസ്ന. പി സ്വാഗതവും സെക്രട്ടറി സൈനാസ്. കെ നന്ദിയും പറഞ്ഞു. ഫാത്വിമ ഷഹ്മ. ടി പ്രാർഥന നടത്തി.

![]()
