ദമ്മാം: ദമ്മാമിൽ പുതിയ ഒരു നാടകസംഘം നിലവിൽ വന്നു. ഫെബ്രുവരി 5 വൈകീട്ട് ദമ്മാം റോസ് ഗാർഡൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ മൻസൂർ പള്ളൂർ ഉത്ഘാടനം നിർവഹിച്ചു. മലയാള നാടക വേദിയുടെ ലോഗോ പ്രകാശനം രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ ബിജു കല്ലുമല നിർവഹിച്ചു.
സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മക്ബൂൽ മുഖ്യ പ്രഭാഷണം നടത്തി. കിഴക്കൻ പ്രവിശ്യയിലെ നാടക സ്നേഹികളെ കണ്ടെത്തി പ്രൊഫഷണൽ നാടകങ്ങൾക്കൊപ്പം ചെറുനാടകങ്ങളും, പരീക്ഷണ നാടകങ്ങളും, കുട്ടികളുടെ നാടകങ്ങളും നാടക ശില്പശാലകളും പരിശീലനങ്ങളും ലക്ഷ്യമിട്ടുകൊണ്ടാണ് മലയാള നാടകവേദി പ്രവർത്തനം ആരംഭിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. നാടക കലയുടെ വിവിധ വശങ്ങളെക്കുറിച്ച് മുഖ്യാതിഥികൾ സംസാരിച്ചു.

മലയാള നാടക വേദി പ്രസിഡന്റ് ഷാജി മതിലകം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ നൗഷാദ് മുത്തലീഫ് സ്വാഗത പ്രസംഗം നടത്തി. ചെയർമാൻ ജേക്കബ് ഉതുപ്പ് മലയാള നാടക വേദിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സെക്രട്ടറി റോബിൻ ടൈറ്റസ് കൃതജ്ഞത രേഖപ്പെടുത്തിയ ചടങ്ങിൽ ട്രെഷറർ ഹുസൈൻ ചമ്പോളിൽ മോഡറേറ്റർ ആയിരുന്നു. കുമാരി കല്യാണി ബിനു പ്രാർത്ഥന ഗീതം ആലപിച്ചു. ചീഫ് കോർഡിനേറ്റർ മനാഫ് പാലക്കാട്, ജോയിന്റ് സെക്രട്ടറി അൻഷാദ് തകടിയേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ബി സി ഐ , വിനോദ് കുഞ്ഞു, വിനോദ് യു കെ ബി , ലാൽജി വർഗീസ്, അനിൽ ട്രിവാൻഡ്രം, റുബീന അൻഷാദ്, മിനി ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഷബീർ ചാത്തമംഗലം, നജ്മുസമൻ കുളങ്ങരത്തൊടി, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ, നവാസ് ചൂനാടൻ, അഡ്വ ആർ ഷഹ്ന, ബിനു കുഞ്ഞ് , സതീഷ്കുമാർ ജുബൈൽ എന്നിവർ ആശംസകൾ നേർന്നു.
![]()
