റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ചു നടന്ന എഞ്ചിനീയേഴ്സ് ഓൺ ബോർഡ് എന്ന പരിപാടിയിൽ ഫോറം അംഗങ്ങളുടെ സാങ്കേതികവും വ്യക്തിപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെമിനാറിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ, വൈസ് പ്രസിഡന്റ് ഷഫാന മെഹ്റു മൻസിൽ, ആഷിക് പാണ്ടികശാല,സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവർ സംസാരിച്ചു. കെ ഇ എഫ് ലെ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങളും ഭാവി പരിപാടികളും അവതരിപ്പിച്ചു. സർട്ടിഫൈഡ് കോച്ചും പരിശീലകനുമായ ഷിജാസ് മൊഹിദീൻ ഗോൾ സെറ്റിങ്- ടേണിങ് വിഷൻ ടു ആക്ഷൻ എന്ന വിഷയത്തിൽ വിശദമായ ഇന്ററാക്ടിവ് സെഷൻ നടത്തി
വിവിധ മേഖലകളിലെ വിദഗ്ദ്ധരും അനുഭവസമ്പന്നരുമായ പ്രൊഫഷണലുകൾ പങ്കെടുത്ത പാനൽ ഡിസ്കഷൻ മുഖ്യ ആകർഷമായി. അബ്ദുൽ നിസാർ ചർച്ചകൾ നിയന്ത്രിച്ചു.
അനീഷ് കെ എം – സൗദിയിലെ എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും,
ഷെയ്ക് സലീം – എഞ്ചിനീയറിംഗിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ,
സുഷ്മ ഷാൻ – എഞ്ചിനീയർമാർക്ക് ആവശ്യമായ സോഫ്റ്റ് സ്കിൽസ്,
നജീബ് മുസ്ലിയാരകത്ത് – സൗദിയിലെ ബിസിനസ് അവസരങ്ങളും എൻജിനീയറിൽനിന്ന് നിന്ന് സംരംഭകനാകാനുള്ള സാധ്യതകളും,
ഷരൂബ് ഇംതിയാസ് – സൗദി വ്യോമയാന മേഖലയിൽ ഉയർന്നുവരുന്ന തൊഴിൽ അവസരങ്ങൾ
അഫ്താബ് മുഹമ്മദ് (കെ ഇ എഫ് ദമ്മാം പ്രസിഡന്റ് ) – കരിയർ പുരോഗതിയിലേക്ക് എത്താനുള്ള വഴികൾ എന്നീ വിഷയങ്ങളെ പറ്റി സംസാരിച്ചു .
എം ഇ പി മിഡിൽ ഈസ്റ്റ് അവാർഡ് ലഭിച്ച അജ്മൽ അബ്ദുൾ വക്കീലിനെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ റിയാദ് മാരത്തോണിൽ 42 കിമി, 21 കിമി പൂർത്തീകരിച്ച കെ ഇ എഫ് അംഗങ്ങളെയും റിയാദ് ഫ്രണ്ട്സ് ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ച കെ ഇ ഫ് ഫുട്ബോൾ ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു..
പരിപാടികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
![]()
