ദുബായ്: ദുബായ് നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്സി കുതിക്കുന്നത് കാണാം.
ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ‘ആര്‍ടി-6’ (RT-6) ടാക്സികളുടെ ഔദ്യോഗിക പ്രവര്‍ത്തനം ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. മദീനത് ജുമൈറയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റ് വേദിയിലേക്ക് സ്വയം നിയന്ത്രിത കാറില്‍ യാത്ര ചെയ്താണ് അദ്ദേഹം ഈ വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടത്. ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായറും യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അന്താരാഷ്ട്ര ടെക് കമ്പനിയായ ‘ബൈഡു അപ്പോളോ ഗോ’ ആണ് നിരത്തുകളിൽ ഡ്രൈവറില്ലാ കാറിന്റെ പിൻസീറ്റ് നിയന്ത്രണം നടത്തുന്നത്
![]()
