മനാമ: ഐ വൈ സി സി ബഹ്റിൻ 2026–27 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ദേശീയ കൺവൻഷനും 7 ഫെബ്രുവരി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് “ലക്ഷ്യ 2006” എന്ന പേരിൽ സെഗയ ബി എം സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവർത്തനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കും.
ബഹ്റിനിലെ ഒൻപത് ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള ഐ വൈ സി സി നേതാക്കളും, പ്രവർത്തകരും, അതിഥികളും ചടങ്ങിൽ പങ്കെടുക്കും.
യുവജന ശാക്തീകരണം, സാമൂഹിക നന്മ, പ്രവാസി പ്രശ്നങ്ങൾ എന്നിവ മുൻനിർത്തിയുള്ള പരിപാടികൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെന്നും ഭാരവാഹികൾ വ്യക്തമാക്കി.
വിവിധ കലാപരിപാടികളോടെ കൂടി വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
