തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് മാവേലിക്കര നിയമ സഭമണ്ഡലത്തെ പ്രതിനിധികരിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎ യുമായിരുന്ന എം മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ചെന്നിത്തല ചെറുകോൽ സ്വദേശിയായ ഇദ്ദേഹം 20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തുന്നത്.
![]()
