ബുറൈദ : വരാൻ പോകുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ഉജ്വല വിജയം നേടുമെന്നും വർഗീയത നെഞ്ചിലേറ്റി നടക്കുന്നവർക്ക് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: ബി ആർ എം ഷഫീർ പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒ ഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി പ്രൌഡ് ടു ബി ആൻ ഇന്ത്യൻ 2026 എന്ന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മറ്റി പ്രസിഡൻറ് അബ്ദുൽ റഹിമാൻ തിരൂർ ദേശീയ പതാക ഉയർത്തി .ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ സ്വാഗത പ്രസംഗം നടത്തി. ഒ ഐ സി സി നേതാക്കളായ പി പി എം അശ്റഫ് കോഴിക്കോട്, നിഷാദ് അലങ്കോട്, അൻസു പ്രമോദ്, അഷ്റഫ് വിളക്കുടി, അനീഷ് ചുഴലി ( കെ എംസി സി )അസ്കർ ഒതായി ( സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ) ഷിഹാബ് സവാമ ( ഐ സി എഫ് ) തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു. ഷിയാസ് കണിയാപുരം നന്ദി അറിയിച്ചു സംസാരിച്ചു. അമീസ് സ്വലാഹി നജുമുദ്ധീൻ കുട്ടമ്പൂർ ,സനോജ് പത്തരിയാൽ, സലൂബ് വേങ്ങര, മുഹമ്മദ് അലി പുളിങ്കാവ് , റഹീം കണ്ണൂർ , റോബിൻ തിരുവല്ല, ഷഫീർ ചിതറ, സുജിത്ത് പുതുപ്പള്ളി ,അനസ്, ജലീൽ ചിതറ,അനി സമീർ ബാബു, റമീസ്,മുനീർ റിം, ഷിഹാബ്. തുടങ്ങിയവർ നേത്രത്വം നൽകി. പൊതു പ്രവർത്തന സേവന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ട അബ്ദു റഹ്മാൻ തിരൂർ, സാമൂഹിക ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമോദ് കുര്യൻ, അബ്ദു റഹ്മാൻ കാപ്പാട് എന്നിവരെ അഡ്വ. ബി ആർ എം ഷഫീർ ആദരിച്ചു. മികച്ച രാഷ്ട്രീയ പൊതു പ്രവർത്തകനുള്ള
ഒ ഐ സി സി ഖസിം സെൻട്രൽ കമ്മറ്റിയുടെ സേവന പുരസ്കാരം അഡ്വ. ബി ആർ എം ഷഫീറിന് പ്രസിഡന്റ് അബ്ദു റഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ എന്നിവർ ചേർന്ന് കൈമാറി. കുട്ടികൾക്ക് വേണ്ടി ക്വിസ്സ് മത്സരവും സജി ജോബ് തോമസിന്റെ നേതൃത്വത്തിൽ സിംഗിംങ് സ്റ്റാർസ് മ്യൂസിക് ബാൻഡിന്റെ ഗാന മേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
![]()
