റിയാദ് : മലയാളിക്കൂട്ടം സദാഫ്കോ റിയാദ് വിന്റെർ ഫെസ്റ്റ് സംഘടിപ്പിച്ചു.
സുലൈ ബിലാദി ഇസ്ഥിറാഹായിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിന് ദേശിയ ഗാനത്തോടെ ആരംഭിച്ചു. സെക്രട്ടറി ഷഫീഖ് മഞ്ചേരി സ്വാഗതം പറഞ്ഞു .ശിഹാബ് മക്കരപറമ്പ് ഉദ്ഘാടനം ചെയ്തു. അനസ് കരുവാറ്റ, നാസർപാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, ജോയിന്റ് സെക്രട്ടറി, ജലീൽ തൃശൂർ നന്ദി പറഞ്ഞു, തുടർന്ന് നടന്ന കലാപരിപാടിക്ക് മജീദ് കെ പി പതിനാറ്ങ്ങൽ നേതൃത്വം നൽകി, സത്താർമാവൂർ, നൗഫൽ വടകര, സമീർ കൊപ്പം, മോളി ജംഷാദ്, മുഹ്സിൻ ഹബീബ്,നേഹ നൗഫൽ, ഹാരിഫ്, ജദീറ ഹാരിഫ്, ഹാതിയ ആമീൻ, ഹാഷിദ്, ഫസൽ, അബ്ദുൽസലാം എന്നിവർ ഗാനം ആലപിച്ചു, നാസർ പരപ്പനങ്ങാടി യുടെ സൂഫി ഡാൻസ് കാണികൾക്ക് പുത്തൻ അനുഭവം മായി ഹാഷിദ്, ഹലാ, ഐസ, എന്നിവർ, ഡാൻസ് അവധരിപ്പിച്ചു, ലേഡീസിന്റെ മ്യൂസിക്കൽ ചെയർ, കുട്ടികളുടെ ബോൾ പാസിങ് എന്നിവ പരിപാടിയുടെ രമാറ്റ് കൂട്ടി.

![]()
