കൊല്ലം : കൊല്ലത്തിൻ്റെ പതിറ്റാണ്ടുകൾ നീളുന്ന കശുവണ്ടിപ്പെരുമയ്ക്ക് പുത്തൻ ഉണർവ്വ് പകർന്ന് കൊണ്ട് എസ് എൻ കാഷ്യൂസ്സിൻ്റെ ഇൻ്റർനാഷണൽ കോർപ്പറേറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു. കൊല്ലം പള്ളിമുക്കിന് സമീപം മുള്ളുവിളയിലാണ് പുതിയ ഓഫീസ്.
സയ്യിദ് ബാഖവി തങ്ങൾ പുതിയ കെട്ടിടത്തിൻ്റെയും കൊല്ലം എം പി എം കെ പ്രേമചന്ദ്രൻ ഇൻ്റർനാഷണൽ കോർപ്പറേറ്റ് ഓഫീസിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. ഇരവിപുരം എം എൽ എ എം നൗഷാദും മുംതാസ് സ്റ്റീൽ ഇൻഡസ്ട്രീസ് ചെയർമാൻ മുഹമ്മദ് റാഫിയും ചേർന്ന് ആദ്യ വില്പന നടത്തി. പരിപാടിയിൽ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പൗര പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
ചെറിയ രീതിയിൽ ആരംഭിച്ച്, നിലവിലെ പ്രതിസന്ധികൾക്കിടയിലും അഞ്ഞൂറിലധികം പേർക്ക് തൊഴിൽ നൽകുന്ന തരത്തിലേക്ക് തൻ്റെ പ്രസ്ഥാനം വളർന്നതിൽ ചെയർമാൻ സലീം സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെയും കമ്പനി സി ഇ ഓയും മകനുമായ ഷാ സലീമിൻ്റെയും വർഷങ്ങൾ നീണ്ട കഠിന പ്രയത്നമാണ് കശുവണ്ടി വ്യവസായത്തിൻ്റെ ഈറ്റില്ലമായ കൊല്ലത്ത് ആ വ്യവസായത്തിന് പുതിയ ഊർജ്ജം പകർന്നു നൽകി എസ്സ് എൻ കാഷ്യൂസ് വളർന്ന് പന്തലിക്കുന്നത്. ജിസിസി രാജ്യങ്ങളിലെ ബിസിനസ്സ് ശൃംഖലയ്ക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ഷംനാദിൻ്റെ സംഭാവനയും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
![]()
